Wed. Jan 22nd, 2025
small girl

നമ്മള്‍ ആരും ഒരിക്കല്‍ പോലും ചിന്തിക്കാത്ത ഒരു കാര്യത്തെ സമൂഹത്തിന് മുമ്പില്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. മാന്‍മെയ്ഡ് എന്ന വാക്ക് എല്ലാവരും ഉപയോഗിക്കുന്നതാണ്. എന്നാല്‍, ആ വാക്യത്തെയാണ് ഒരു കൊച്ചുമിടുക്കി ഇഴകീറി പരിശോധിക്കുന്നത്.

എന്തുകൊണ്ടാണ് എല്ലാവരും മാന്‍മെയ്ഡ് എന്ന വാക്ക് ഉപയോഗിക്കുന്നത്, എന്താണ് വുമണ്‍ മെയ്ഡ് എന്ന് പറയാത്തത്, അല്ലെങ്കില്‍ പീപ്പിള്‍ മെയ്ഡ് എന്നോ ഹ്യൂമണ്‍ മെയ്ഡ് എന്നോ പറഞ്ഞു കൂടേയെന്നാണ് ഈ മിടുക്കിയുടെ ചോദ്യം.

വീട്ടില്‍ അമ്മ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുമ്പോഴാണ് അവള്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. പാഠപുസ്തകത്തിലെ ഓള്‍ മെന്‍ ക്രിയേറ്റഡ് ഈക്വല്‍ എന്ന വാക്യത്തെയാണ് പെണ്‍കുട്ടി കീറിമുറിക്കുന്നത്. നടി റിമ കല്ലിങ്കല്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

https://www.youtube.com/watch?v=eNCfPbOkH58

പെണ്‍കുട്ടിയുടെ പേരെന്തെന്നോ, വീഡിയോ പോസ്റ്റ് ചെയ്തത് ആരെന്നോ വ്യക്തമല്ല. നീ ചോദ്യങ്ങള്‍ ചോദിക്കൂ കുഞ്ഞേ എന്ന ക്യാപ്ഷനോടെയാണ് റിമ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam