Fri. Aug 29th, 2025
തിരുവനന്തപുരം:

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫും കേരളയാത്രക്ക് തയാറെടുക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയ എ വിജയരാഘവനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ജാഥ നയിക്കുക.

വടക്കൻ മേഖല ജാഥ, തെക്കൻ മേഖല ജാഥ എന്നിങ്ങനെയായിരിക്കും ജാഥകൾ സംഘടിപ്പിക്കുക. തീയതി അടക്കം ജാഥയുടെ വിശദമായ ഷെഡ്യൂൾ ബുധനാഴ്‌ച ചേരുന്ന എൽ ഡി എഫ് യോഗത്തിലായിരിക്കും തീരുമാനിക്കുക.

By Divya