Sat. Nov 23rd, 2024
റാഞ്ചി:

ബിഹാർ മുൻമുഖ്യമന്ത്രിയും മുൻകേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിൻ്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു. ആരോഗ്യനില തീർത്തും മോശമായതോടെ ലാലുവിനെ നിലവിൽ ചികിത്സയിലിരിക്കുന്ന റാഞ്ചിയിൽ നിന്നും ദില്ലി എയിംസിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ ദില്ലിയിലെ രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ് ലാലു. ഇന്നലെരാത്രി ലാലുവിനെ ആർജെഡി അധ്യക്ഷനും മകനുമായ തേജസ്വി യാദവ്, ഭാര്യ റാബ്റി ദേവി, മറ്റു മക്കളായ തേജ് പ്രതാപ് യാദവ്, മിസാ ഭാരതി എന്നിവർ സന്ദർശിച്ചിരുന്നു.

By Divya