ദുബൈ:
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രോഗബാധിതരുടെ പ്രതിദിനനിരക്ക് 3500ഉം പിന്നിട്ടതോടെ
ദുബൈയിൽ പ്രതിരോധ നടപടികൾ വീണ്ടും ശക്തമാക്കുന്നു. ബോട്ടുകളിലെയും ഫ്ലോട്ടിങ് റസ്റ്റാറൻറുകളിലെയും വിനോദ പരിപാടികൾ നിർത്തിവെക്കണമെന്ന് ദുബൈ മാരിടൈം സിറ്റി അതോറിറ്റി (ഡിഎംസിഎ) നിർദേശിച്ചു.
കൊവിഡ് പ്രതിരോധത്തിനുള്ള മുൻകരുതലുകൾക്കും പ്രതിരോധ നടപടികൾക്കുമായുള്ള പരിഷ്കരിച്ച സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിെൻറ ഭാഗമായാണ് ഈ നീക്കമെന്നും ദുബൈ ഗവൺമെൻറിലെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഡിഎംസിഎ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.