Wed. Jan 22nd, 2025
ടോക്യോ:

ടോക്യോ ഒളിംപിക്‌സ് മുൻനിശ്ചയിച്ച പ്രകാരം ഈവ‍ർഷം തന്നെ നടക്കുമെന്ന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി. ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ഒളിംപിക്സ് ഉപേക്ഷിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതോടെയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വിശദീകരണവുമായി രംഗത്തെത്തിയത്.
കൊവിഡ് കാരണം കഴിഞ്ഞ വർഷം നീട്ടിവച്ച ഒളിംപിക്സ് ഇക്കൊല്ലം നടക്കും. ഒളിംപിക്സിന്റെ വിജയകരമായ നടത്തിപ്പിനായി ജപ്പാൻ പ്രയത്നം തുടരുകയാണ്. ഒളിംപിക്സുമായി ബന്ധപ്പെട്ട എല്ലാസമിതികളും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുപോവുകയാണെന്നും ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ജൂലൈ മുതൽഓഗസ്റ്റ് എട്ട് വരെയാണ് ടോക്യോയിൽ ഒളിംപിക്സ് നടക്കുക.

By Divya