Mon. Dec 23rd, 2024
വാഷിം​ഗ്ടൺ:

താലിബാനുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെട്ട സമാധാനകരാർ പുനഃപരിശോധിക്കാൻ പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ.
താലിബാൻ അഫ്​ഗാനിൽ അക്രമാസക്തമായ പ്രവർത്തനങ്ങൾ നടത്തുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് ബൈ‍ഡൻ നിർദേശം നൽകിയിരിക്കുന്നത് എന്നാണ് സൂചനകൾ.
പ്രഡി‍ഡന്റിന്റെ സുരക്ഷാ ഉപ​ദേഷ്ടാവ് ജെയ്ക്ക് സുള്ളിവൻ ഇതുമായി ബന്ധപ്പെട്ട് അഫ്​ഗാൻ പ്രതിനിധികളുമായി സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിലായി അഫ്​ഗാനിൽ അക്രമ സംഭവങ്ങൾ കൂടിയിരുന്നു.

By Divya