Mon. Dec 23rd, 2024
വാഷിംഗ്ടണ്‍:

പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനികര്‍ക്ക് പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങേണ്ടി വന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് ജോ ബൈഡന്‍. താമസസൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സൈനികര്‍ക്ക് പരിസരത്തുള്ള പാര്‍ക്കിംഗ് ഏരിയയിലും മറ്റുമായി വെറും നിലത്ത് കിടക്കേണ്ടി വരികയായിരുന്നു.
സൈനികര്‍ തറയില്‍ കിടന്നുറങ്ങുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സര്‍ക്കാരിനെതിരെ വലിയ രോഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. പല സംസ്ഥാന ഗവര്‍ണമാരും ട്രൂപ്പുകളെ തിരികെ വിളിച്ചു.

By Divya