Thu. Jan 23rd, 2025
ന്യൂഡൽഹി:

എയിംസ്​ ജീവനക്കാരനെ മർദിച്ച കേസിൽ എഎപി എംഎൽഎ സോംനാഥ്​ ഭാരതിക്ക്​ രണ്ട്​ വർഷം തടവ്​. 2016ൽ എയിംസ്​ സുരക്ഷാ ജീവനക്കാരനെ മർദിച്ചതിനാണ്​ ശിക്ഷ. തടവ്​ ശിക്ഷക്ക്​ പുറമേ അഡീഷണൽ ചീഫ്​ മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ്​ രവീന്ദ്ര കുമാർ പാണ്ഡ്യ ഒരു ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്​.

പ്രോസിക്യൂഷൻ കേസ്​ പ്രകാരം സോംനാഥ്​ ഭാരതിയും മറ്റ്​ 300 പേര്​ ചേർന്ന്​ എയിംസിന്‍റെ വേലി തകർത്ത്​ അതിക്രമിച്ച്​ കടക്കുകയായിരുന്നു. പിഴവുകളില്ലാതെ​ കേസ്​ തെളിയിക്കാൻ പ്രോസിക്യൂഷന്​ കഴിഞ്ഞുവെന്ന്​ കോടതി നിരീക്ഷിച്ചു.

By Divya