Wed. Jan 22nd, 2025
പന്തീരാങ്കാവ് കേസ്: "വിജിത്തിനെ അറസ്റ്റ് ചെയ്തത് ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലം" പിതാവ്
വയനാട്

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ മകനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിന് മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലമാണ് എന്ന പിതാവ് വിജയൻ. രണ്ട് ഘട്ടങ്ങളിലായി ഏഴ് ദിവസം എൻ.ഐ.എയും കേരളത്തിലെ വിവിധ പൊലീസ് ഏജൻസികളും ചോദ്യം ചെയ്തിട്ടും തന്റെ മകനെതിരെ ഒരു തെളിവും കിട്ടിയിരുന്നില്ല. ഒടുവിൽ നേരത്തേ അറസ്റ്റിലായവർ വിജിതിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്ന വാദം നിരത്തിയാണ് എൻ.ഐ.എ മകനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് അനീതിയാണെന്നും നിരപരാധിത്വം തെളിയിച്ച് മകനെ പുറത്ത് കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. വിജിതിന്റെ പിതാവ് വിജയൻ ചന്ദ്രിക ഓണ്ലൈന് നൽകിയ അഭിമുഖത്തിലാണ് ആരോപണം ഉന്നയിച്ചത്.

ട്യൂഷൻ അധ്യാപകൻ വിജിത്ത് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിജിത്തിന്റെ മാതാവ് ചന്ദ്രമതി.

https://www.youtube.com/watch?v=xVc2aRNGlns