ദമാം:
സൗദിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി. അസ്ട്രാസെനിക (AstraZeneca), മോഡർന (Moderna) എന്നീ വാക്സിനുകൾക്കാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകിയത്.
കിഴക്കൻ പ്രവിശ്യ ആരോഗ്യവിഭാഗം ഡയറക്ടർ ജനറൽ ഇബ്രാഹിം അൽഉറൈഫിയാണ് ഇക്കാര്യം അറിയിച്ചത്. പ്രമുഖ ആഗോള മരുന്നു നിർമാണ കമ്പനിയായ ഫൈസർ വികസിപ്പിച്ച ‘ഫൈസർ ബയോ എന്‍ടെക് വാക്സിൻ’ എന്ന പ്രതിരോധ വാക്സിനാണ് ആദ്യമായി രാജ്യത്ത് വിതരണം ചെയ്തുതുടങ്ങിയത്. ഇതോടെ, മൂന്ന് പ്രമുഖ ആഗോള കമ്പനികളുടെ വാക്സിനുകൾ ഉപയോഗിക്കുന്ന രാജ്യമായി സൗദി മാറുകയുമാണ്.