Sun. Feb 23rd, 2025
farmers not ready to accept Centres policies
ദില്ലി:

കൃഷി നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ദില്ലി വിഗ്യാന്‍ ഭവനില്‍ 12 മണിക്കാണ് 11ആം വട്ട ചര്‍ച്ച. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍ അറിയിക്കും.
കാര്‍ഷിക വിഷയം പഠിക്കുന്നതിന് സര്‍ക്കാരിന്റേയും കര്‍ഷകരുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി. ഒരു സമിതി രൂപീകരിക്കാമെന്നും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ നിയമം മരവിപ്പിച്ച് നിര്‍ത്തുമെന്നുമായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി.

By Divya