ന്യൂഡൽഹി:
തെക്കൻ ഡൽഹിയിലെ ആൻഡ്രൂസ് ഗഞ്ചിലെ റോഡിന് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ
പേര്.പേരുമാറ്റം നഗരസഭ അംഗീകരിച്ചായി വ്യാഴാഴ്ച അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച സുശാന്തിന്റെ 35ാമത്തെ ജന്മദിനമായിരുന്നു. 2020 ജൂൺ 14ന് സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സുശാന്തിനോടുള്ള ആദര സൂചകമായാണ് റോഡിന്റെ പേരുമാറ്റം.
കഴിഞ്ഞ സെപ്റ്റംബറിൽ കോൺഗ്രസ് കൗൺസിലർ അഭിഷേക് ദത്ത് റോഡിന് സുശാന്തിന്റെ പേരിടാനുള്ള നിർദേശം നഗരസഭയിൽ നൽകുകയായിരുന്നു. കഴിഞ്ഞദിവസം നടത്തിയ യോഗത്തിൽ പേരുമാറ്റത്തിൽ തീരുമാനമായി. ആൻഡ്രൂസ് ഗഞ്ചിലെ റോഡ് എട്ടിനാകും ‘സുശാന്ത് സിങ് രജ്പുത്ത് മാർഗ്’ എന്ന പേര് നൽകുക.