Sat. Apr 5th, 2025

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് രോഗാവസ്ഥയിൽ കഴിയുന്ന മാതാവിനെ വിഡിയോ കോൺഫ്രൻസ് വഴി കാണാൻ സുപ്രീംകോടതി അനുമതി നൽകി. സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.
ഹർജിയിൽ എത്രയും പെട്ടെന്ന് വാദം കേൾക്കണം എന്ന അഭിഭാഷകനായ കപിൽ സിബലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഹാത്രസിൽ ദലിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ആണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

By Divya