Mon. Dec 23rd, 2024
മുംബൈ:

ഓഹരി വിപണിയിൽ​ റെക്കോർഡ്​ നേട്ടമുണ്ടായ ദിവസം വലിയ മുന്നേറ്റം നടത്തി റിലയൻസ്​ ഇൻഡസ്​ട്രീസും. രണ്ട്​ ശതമാനം നേട്ടമാണ്​ ഓഹരി വിപണിയിൽ റിലയൻസിന്​ ഉണ്ടായത്​. ബോംബെ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ 43 രൂപ നേട്ടത്തോടെ 2,097.85 രൂപയിലാണ്​ റിലയൻസ്​ വ്യാപാരം അവസാനിപ്പിച്ചത്​. 2.09 ശതമാനം നേട്ടമാണ്​ കമ്പനിക്കുണ്ടായത്​.
ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാടിന്​ സെബി അനുമതി നൽകിയതാണ്​ റിലയൻസിന്​ ഗുണകരമായത്​. ആമസോണിന്‍റെ ശക്​തമായ എതിർപ്പിനിടെയായിരുന്നു റിലയൻസ്​-ഫ്യൂച്ചർ ​ഗ്രൂപ്പ്​ ഇടപാടിന്​ അനുമതി ലഭിച്ചത്​. ഇതിന്​ ഓഹരി വിപണിയിൽ കമ്പനിയുടെ കുതിപ്പിന്​ ഊർജം പകർന്നു.അ​തസമയം, റിലയൻസ്​-ഫ്യൂച്ചർ ഗ്രൂപ്പ്​ ഇടപാടിന്​ തടയിടാൻ നിയമപരമായ വഴിയിൽ മുന്നോട്ട്​ പോകുമെന്ന്​ ആമസോൺ പ്രതികരിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ്​ കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗ്രൂപ്പുമായി റിലയൻസ്​ റീടെയിൽ 24,713 കോടിയുടെ പ്രഖ്യാപിച്ചത്

By Divya