Fri. Nov 22nd, 2024
ന്യൂദൽഹി:

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അക്കൗണ്ട് താത്ക്കാലികമായി ബ്ലോക്ക് ചെയ്തതിന് രൂക്ഷ വിമർശനം നേരിട്ട് ട്വിറ്റർ എക്സിക്യൂട്ടീവ്. വ്യാഴാഴ്ച പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ ഹാജരായപ്പോഴാണ് ട്വിറ്റർ പ്രതിനിധിയോട് തുടരെ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടത്. നവംബറിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അക്കൗണ്ട് ട്വിറ്റർ താത്ക്കാലികമായി ബ്ലോക്ക് ചെയ്തത്.
ആരാണ് കേന്ദ്ര മന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ നിങ്ങൾക്ക് അധികാരം തന്നത് തുടങ്ങി നിരവധി ചോദ്യങ്ങൾ യോ​ഗത്തിൽ ഉന്നയിക്കപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. അമിത് ഷാ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിൽ കോപ്പി റൈറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നത് എന്നാണ് ട്വിറ്റർ പ്രതിനിധികൾ പാർലമെന്റ് കമ്മിറ്റിക്ക് മുൻപിൽ വിശദീകരണം നൽകിയത്.

By Divya