Mon. Dec 23rd, 2024
ദുബായ്:

കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവരുടെ  എണ്ണം കൂടുന്നതിനിടെ  പലരിലും ആശങ്ക ബാക്കി. ഭക്ഷണത്തിലടക്കമുള്ള പതിവു ശീലങ്ങൾ തൽക്കാലത്തേക്കെങ്കിലും  മാറ്റേണ്ടി വരുമോ  എന്നാണ്  ആശങ്ക. രണ്ടാമത്തെ ഡോസ്  ഒഴിവാക്കിയാൽ വിപരീത ഫലമുണ്ടാകുമോയെന്നു സംശയിക്കുന്നവരുമേറെ.

ആരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങളെക്കാൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അശാസ്ത്രീയ വിവരങ്ങളാണ് പലരിലും ആശയക്കുഴപ്പമുണ്ടാക്കുന്നത്. വാക്സിനേഷന് ചെല്ലുമ്പോൾ രോഗവിവരങ്ങൾ, കഴിക്കുന്ന മരുന്നുകൾ, അലർജി വിവരങ്ങൾ  എന്നിവ വെളിപ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധർ  നിർദേശിക്കുന്നു. വാക്സീൻ   മുടങ്ങിയാലോ  എന്നു കരുതി പറയാതിരിക്കരുത്.

By Divya