Sun. Feb 23rd, 2025

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു. അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിൽ പുലിയെ പിടിച്ചത്. കെണിവച്ചാണ് ആറ് വയസുള്ള പുള്ളിപ്പുലിയെ ഇവർ പിടിച്ചത്.
പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തു. തോലുരിച്ച് ഇറച്ചി കറിയാക്കുകയും തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റുകയും ചെയ്തു. പുലിയെ പിടിച്ചത് മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിലാണ്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

By Divya