Mon. Dec 1st, 2025
തിരുവല്ലയിൽ കെഎസ്ആർടിസി ബസ് അപകടം: രണ്ട് മരണം
തിരുവല്ല

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി. ബസ് യാത്രക്കാർ ഉൾപ്പടെ 18 പേർക്ക് പരിക്കേറ്റു. എംസി റോഡിൽ തിരുവല്ല പെരുന്തുരുത്തിയിലാണ് അപകടം സംഭവിച്ചത്. ചെങ്ങന്നൂർ സ്വദേശി ജെയിംസ് ചാക്കോയും ഒപ്പം ഉണ്ടായിരുന്ന സ്ത്രീയുമാണ് മരിച്ചത്. എം.സി റോഡിലെ ഇടിഞ്ഞില്ലം ജങ്ഷന് സമീപമാണ് അപകടം നടന്നത്.

4.15ഓടെയായിരുന്നു അപകടം. ചങ്ങനാശ്ശേരിയിൽ നിന്നും തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആറു പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും നാലുപേരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഇരുചക്ര വാഹനത്തെ ഇടിച്ചിട്ട ശേഷം നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

https://youtu.be/PSNxtTCrJiw