കുവൈത്ത് സിറ്റി:
കുവൈത്തിൽ അനധികൃത താമസക്കാർക്ക് ഏർപ്പെടുത്തിയ ഭാഗിക പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ
വ്യാപക പരിശോധനക്ക് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്.
ഫെബ്രുവരിയിൽ ശക്തവും പഴുതടച്ചുമുള്ള പരിശോധന ആരംഭിക്കുമെന്നാണ് വിവരം. 2021 ജനുവരിക്ക് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാൻ നൽകിയ പ്രത്യേക അവസരം ജനുവരി 31ന് അവസാനിക്കുകയാണ്.
ഡിസംബറിൽ ഒരുമാസം നൽകിയ പ്രത്യേക അവസരം ഒരുമാസം കൂടി നീട്ടിനൽകിയതാണ്. 1,80,000 പേർ രാജ്യത്ത് അനധികൃത താമസക്കാരായി ഉണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കുകൾ.ഭാഗിക പൊതുമാപ്പ് 3000ത്തിൽ താഴെ പേർ മാത്രമേ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. പല തവണ അവസരം നൽകിയിട്ടും
പ്രയോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരോട് ഇനി ദയ കാണിക്കേണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനം.
ഇനിയും അവസരം നൽകിയാലും ഇത്തരക്കാർ സ്വയം തിരിച്ചുപോകാൻ തയാറാകില്ലെന്നാണ് അധികൃതരുടെ നിഗമനം.ഇനി കർശനമായ പരിശോധനയിലൂടെ ഇവരെ പിടികൂടി നാടുകടത്താനാണ് തീരുമാനം. രാജ്യത്തിെൻറ മുക്കുമൂലകളിൽ പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്ത വിധം വിരലടയാളമെടുത്ത് നാടുകടത്തും. പ്രത്യേക സംഘം രൂപവത്കരിച്ച് ആസൂത്രണത്തോടെ പഴുതടച്ച
പരിശോധന നടത്താനാണ് പരിപാടി