Mon. Dec 23rd, 2024
ലണ്ടന്‍:

ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള 16 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍ സ്റ്റോക്‌സും ജോഫ്ര ആര്‍ച്ചറും ടീമില്‍ തിരിച്ചെത്തി. കൊവിഡ് മുക്തനായ മൊയിന്‍ അലിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റിന് ശേഷം ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങും.
ഓസ്‌ട്രേലിയയിലെ ഐതിഹാസിക ജയത്തിന് ശേഷം ടീം ഇന്ത്യയുടെ അടുത്ത എതിരാളികളാണ് ഇംഗ്ലണ്ടാണ്. നാല് ടെസ്റ്റും അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി അഞ്ചിന് പരമ്പരയ്ക്ക് തുടക്കമാവും.

By Divya