Sun. Dec 22nd, 2024
ഡ്രൈവറെ അറബി പഠിപ്പിക്കാൻ ശ്രമിച്ചു, ഒടുവിൽ മലയാളം പഠിച്ച് സൗദി പൗരൻ
റിയാദ്

ഹൗസ് ഡ്രൈവറായി ജോലിക്കെത്തിയ മലയാളിയിൽ നിന്ന് മലയാളം സ്വായത്തമാക്കിയ അനുഭവമാണ് പങ്കുവെച്ച സൗദി പൗരനായ അബ്ദുള്ള. തൊഴിലാളിയെ അറബി പഠിപ്പിക്കാൻ നടത്തിയ ശ്രമം അവസാനിച്ചത് താൻ മലയാളം ഉൾപ്പെടെ ചില ഇന്ത്യൻ ഭാഷകൾ പഠിക്കുന്നതിലാണെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.

സൗദിയിലെ അൽഖസീം പ്രവിശ്യയിലെ ബുറൈദയിലെ സൗദി പൗരനാണ് തന്റെ അനുഭവം അൽ അറബിയ ചാനലിൽ പങ്കു വെച്ചത്.

ഡ്രൈവറെ അറബി പഠിപ്പിക്കാനുള്ള ശ്രമം ഏറെ ദുഷ്‌കരമായിരുന്നുവെന്നും താൻ ഓരോ തവണ അറബി വാക്കുകൾ പറയുമ്പോഴും  ഓരോ കാര്യങ്ങൾ പറയുമ്പോഴും സമാന അർഥത്തിൽ മലയാളത്തിലാണ് ഡ്രൈവർ മറുപടി നൽകിയിരുന്നതെന്നും അദ്ദേഹം പങ്ക് വെച്ചു. ഇങ്ങനെയാണ് മലയാളം സ്വായത്തമാക്കാൻ സാധിച്ചത്

https://youtu.be/s4R9XDgtplQ