Fri. Apr 19th, 2024
മെമു, പാസഞ്ചർ ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കുമോ?
തിരുവനന്തപുരം

സംസ്ഥാനത്തു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാൻ കേരളം കത്തയച്ചുവെങ്കിലും മറുപടി ലഭ്യമായിട്ടില്ലെന്നു അധികൃതർ. കേരളം ആവശ്യപ്പെടാത്തതു കൊണ്ടാണു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാത്തതെന്ന ന്യായമാണു റെയിൽവേ ഇത്രയും ദിവസവും പറഞ്ഞത്

ജനുവരി 9ന് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ അയച്ച കത്തിൽ അൺ റിസർവ്ഡ് ട്രെയിനുകൾ ഓടിക്കാൻ നടപടി സ്വീകരിക്കണമെന്നാണു പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംസ്ഥാനത്തിനുള്ളിൽ അൺറിസർവ്ഡ് ട്രെയിനുകളോടിക്കണമെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകൾ തുടർന്നും റിസർവ്ഡ് ട്രെയിനുകളായി ഓടിക്കണമെന്നുമാണു ആവശ്യപ്പെട്ടത്

സാമൂഹിക അകലം പാലിച്ചു മെമു ട്രെയിനുകളോടിക്കാൻ മധ്യത്തിലുള്ള സീറ്റ് ഒഴിച്ചിട്ടാൽ മതിയെന്നിരിക്കെ മുട്ടാപ്പോക്കുകൾ പറഞ്ഞു ജനങ്ങളെ റിസർവേഷൻ ടിക്കറ്റ് എടുപ്പിച്ചു ലാഭം കൊയ്യാനുള്ള ശ്രമത്തിലാണു റെയിൽവേയെന്നു യാത്രക്കാരുടെ സംഘടനകൾ ആരോപിച്ചു.

https://youtu.be/nsd09x7k_s0