Fri. Apr 4th, 2025
പിപിഇ കിറ്റ് ധരിച്ച് 13 കോടി വിലമതിക്കുന്ന സ്വർണം മോഷ്‌ടിച്ചു: കള്ളൻ പിടിയിൽ
ന്യു ഡൽഹി

ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പിപിഇ കിറ്റ് ധരിച്ച് കള്ളൻ ജ്വലറിയിൽനിന്നും 25 കിലോ സ്വർണം മോഷ്ടിച്ചു. മോഷണം നടത്തിയ മുഹമ്മദ് ഷെയ്ക്ക് നൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. 

കര്‍ണാടകയിലെ ഹൂബ്ലി സ്വദേശിയാണ് മുഹമ്മദ്. 13-കോടിയോളം വില വരുന്ന സ്വര്‍ണമാണ് ഇയാള്‍ മോഷ്ടിച്ചതെന്നാണ് പരാതിയെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ് പി.പി.ഇ. കിറ്റ് ധരിച്ച് സ്വര്‍ണക്കടയ്ക്കുള്ളില്‍ കടക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കടയ്ക്കുള്ളില്‍ കടന്ന മുഹമ്മദ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മോഷണം അവസാനിപ്പിച്ച് പുറത്തുകടന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

https://youtu.be/THC0GNPqE1c