Mon. Dec 23rd, 2024
ചെ​ന്നൈ:

 

യു എ​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത്​ അധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ൽ ത​മി​ഴ്​​നാ​ട്ടി​ലെ തു​ള​സേ​ന്ദ്ര​പു​രം ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ൽ. അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​ത വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ​ല ഹാ​രി​സി​ന്റെ മാ​താ​വി​ന്റെ പൂ​ർ​വി​ക ഗ്രാ​മ​മാ​ണി​ത്. മേ​ഖ​ല​യി​ലെ വി​വി​ധ സാ​മൂ​ഹിക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ക്ഷേ​ത്ര ക​മ്മി​റ്റി​യു​മാ​ണ്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. തി​രു​വാ​രൂ​ർ ജി​ല്ല​​യി​ലെ തു​ള​സേ​ന്ദ്ര​പു​രം ശ്രീ​ധ​ർ​മ ശാ​സ്​​താ അ​യ്യ​നാ​ർ കോ​വി​ലി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ൾ അ​ര​ങ്ങേ​റി. പ​ട​ക്കം​പൊ​ട്ടി​ച്ചും മ​ധു​രം വിത​ര​ണം ചെ​യ്​​തും ജ​ന​ങ്ങ​ൾ കൊ​ണ്ടാ​ടി. ആരോരു​മ​റി​യാ​ത്ത കൊ​ച്ചു​ഗ്രാ​മം ക​മ​ല ഹാ​രി​സി​െൻറ സ്ഥാ​നാ​ർ​ത്ഥിത്വ​ത്തോ​ടെ​യാ​ണ്​ വാ​ർത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്.

By Divya