Mon. Dec 23rd, 2024
റിയാദ്:

ലോകത്തെ സൗദിയിലേക്ക് ക്ഷണിക്കുന്ന സൗദി കിരീടാവകാശിയുടെ ആഗോള നിക്ഷേപ സംഗമത്തിന്‍റെ നാലാം എഡിഷന് ഈ മാസം റിയാദിൽ തുടക്കമാകും. കൊവിഡ് നിയന്ത്രണങ്ങൾ കാരണം വൈകിയ സമ്മേളനം ജനുവരി 27, 28 തിയതികളിലാണ് നടക്കുക. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 140 പ്രമുഖരാണ് സമ്മേളനത്തിൽ പങ്കെടുക്കുക.‌
ഈ മാസം 27ന് പൊതു നിക്ഷേപ ഫണ്ട് ഗവര്‍ണര്‍ യാസിര്‍ ഓ അല്‍ റുമയ്യാന്‍ ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കം കുറിക്കും. കൊവിഡ് സാഹചര്യത്തിലെ സാമ്പത്തിക സ്ഥിതിയും വികസന നിക്ഷേപ സാധ്യതകളുമാണ് രണ്ടു ദിവസം നീളുന്ന എഫ്ഐഐ ചർച്ച ചെയ്യുക. 60 പ്രഭാഷകരും സംരംഭകരും ഉച്ചകോടിയിൽ നേരിട്ടെത്തും. ബാക്കിയുള്ള 80 പേർ ഓൺലൈനിലാകും പങ്കെടുക്കുക.

ഇവർക്കായി ന്യൂയോർക്, പാരിസ്, ബെയ്ജിങ്, മുംബൈ എന്നിവിടങ്ങളിൽ പ്രത്യേക ഓൺലൈൻ ഹബ്ബൊരുക്കിയിട്ടുണ്ട്. കൊവിഡ് സാഹചര്യം കണക്ക്കൂട്ടി നവീന നവോത്ഥാനം എന്ന തലക്കെട്ടിലാണ് പ്രധാന ചർച്ചകൾ. സൗദിയുടേതിന് പുറമെ യുകെ, യൂറോപ്, ജി സി സി എന്നിവിടങ്ങളിലെ മന്ത്രിമാർ സമ്മേളനത്തിലുണ്ടാകും.

By Divya