Thu. Apr 25th, 2024
'മുസ്‌ലിം നിരോധനം' അവസാനിപ്പിക്കാനും കാലാവസ്ഥാ ഇടപാടിൽ വീണ്ടും ചേരാനുമുള്ള ഉത്തരവുകളിൽ ഒപ്പുവെച്ച് ബൈഡൻ
വാഷിംഗ്‌ടൺ

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ച് തന്റെ ഭരണം ആരംഭിച്ചു. അമേരിക്കയെ ലോകാരോഗ്യ സംഘടനയിൽ നിലനിർത്തുക, ഭൂരിഭാഗം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും പ്രവേശനത്തിനുള്ള വിലക്ക് അവസാനിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുക, കോവിഡ് -19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നി ഉത്തരവുകളിലാണ് ബൈഡൻ ഒപ്പ് വെച്ചത്. 

യുഎസ്-മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമാണം നിർത്തലാക്കുകയും ഫെഡറൽ ഗവൺമെന്റിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വൈവിധ്യവും തുല്യതയും വികസിപ്പിക്കാനുള്ള ശ്രമങ്ങളും നിർദ്ദേശങ്ങളിൽ പെടുന്നു.

https://www.youtube.com/watch?v=kOb0RSBpAVk