ദോഹ:
ജനുവരി 27 മുതൽ ഖത്തർ എയർവേസ് യു എ ഇയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കും. ഖത്തർ ഉപരോധം അവസാനിപ്പിച്ച് ജി സി സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെയാണിത്. മൂന്നരവർഷെത്ത ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബൂദബിയിലേക്കും നേരിട്ട് ഖത്തർ എയർവേസ് വിമാനസർവിസ് തുടങ്ങുന്നത്. 27ന് ദുബൈ അന്താരാഷ്ട്രവിമാനത്താവളത്തിലേക്കും 28ന് അബൂദബി വിമാനത്താവളത്തിലേക്കുമാണ് വിമാനം പറക്കുക. ഇരു സർവിസിനുമുള്ള ബുക്കിങ് കമ്പനി വെബ്സൈറ്റിൽ തുടങ്ങിയിട്ടുണ്ട്.
27ന് ദോഹ ഹമദ് വിമാനത്താവളത്തിൽനിന്ന് ഖത്തർ സമയം വൈകീട്ട് ഏഴിന് പുറെപ്പടുന്ന വിമാനം യു എ ഇ സമയം രാത്രി 9.10ന് ദുബൈയിൽ എത്തും. ഒരുമണിക്കൂറും 10 മിനിറ്റുമായിരിക്കും യാത്രാസമയം. 28ന് വൈകീട്ട് 7.50ന് ദോഹയിൽനിന്ന് പുറപ്പെടുന്ന വിമാനം യു എ ഇ സമയം രാത്രി 9.55ന് അബൂദബി വിമാനത്താവളത്തിൽ ഇറങ്ങും. ഒരു മണിക്കൂറും അഞ്ചു മിനിറ്റുമായിരിക്കും യാത്രാസമയം.