പൂനെ:
പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ രണ്ടാംനിലയിലാണ് തീപിടുത്തം ഉണ്ടായത്. കൊവിഷീല്‍ഡ് വാക്സിന്‍ നിര്‍മിക്കുന്നത് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ്. പ്രദേശത്താകെ കനത്ത പുകപടലമാണ്. നാല് യൂണിറ്റ് അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
നാശനഷ്ടം എത്രയാണെന്നോ എന്താണ് സംഭവിച്ചതെന്നോ വ്യക്തമല്ല. കൊവിഷീല്‍ഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രത്തിന്‍റെ ഭാഗങ്ങളിലാണോ ലാബുകളിലാണോ തീപിടിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. നാല് യൂണിറ്റ് അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍, തീ ഇതുവരെ നിയന്ത്രണവിധേമായിട്ടില്ല.ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒഴിപ്പിച്ചു. അതേസമയം, വാക്സിന്‍ ഉല്‍പാദനത്തെ ബാധിക്കില്ലെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്.
കൊവിഡ് വാക്സിന്‍ നിര്‍മിക്കുന്ന പ്രധാന മരുന്നുനിര്‍മാണ കേന്ദ്രങ്ങളിലൊന്നാണ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.വലിയ സുരക്ഷ വലയത്തിലാണ് കൊവിഷീല്‍ഡ് വാക്സിന്‍ ഇവിടെ നിര്‍മിക്കുന്നത്. വലിയ രീതിയില്‍ കൊവിഷീല്‍ഡ് വാക്സിന്‍റെ ഉത്പാദനം നടന്നുവരികയാണ്. മാത്രമല്ല വിദേശത്തേക്ക് അടക്കം ഇന്ന് വാക്സിന്‍ കയറ്റുമതി ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്ന് കരുതുന്ന ഉറപ്പുള്ള ഒരു വാക്സിന്‍ കൂടിയാണിത്. ഇതിനിടെയാണ് ഇത്തരത്തില്‍ ഒരു തീപിടിത്തം.
https://www.youtube.com/watch?v=zkQErqH52ls