Sun. Dec 22nd, 2024
കൊച്ചി:

മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസ് നേതൃത്വത്തിന്‍റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ കെ വി തോമസ്. മറ്റന്നാൾ കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കുമെന്നാണ് കെ വി തോമസ് അറിയിച്ചിട്ടുള്ളത്. സിപിഎം ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം മധ്യമങ്ങളെ കണ്ട് കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് അറിയിച്ചിരുന്നു.

ഇതോടെയാണ് കെവി തോമസിന്റെ ചുവട് മാറ്റസാധ്യത ഏറെ ശ്രദ്ധ നേടിയത്. കെവി തോമസുമായി സിപിഎം ചർച്ച നടത്തിയിട്ടില്ലെന്നും തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്നുമായിരുന്നു സി എൻ മോഹനന്റെ പ്രതികരണം. ഇതോടെ വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന  നേതാക്കളും പ്രതികരിച്ചു തുടങ്ങി.

By Divya