Fri. Apr 11th, 2025 11:10:28 AM
തിരുവനന്തപുരം:

 

കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കമ്പനി പൂട്ടാൻ പോകുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത്. കെഎസ്ആർടിസിയുടെ നവീകരണത്തിന് ഒപ്പം കെടിഡിഎഫ്സി പൂട്ടുമെന്ന മുൻ എംഡി അജിത് കുമാറിന്റെയും ജ്യോതിലാൽ ഐഎഎസിന്റെയും കത്താണ് പുറത്തായത്. 925 കോടിയാണ് കമ്പനിയിൽ സ്വകാര്യ നിക്ഷേപം. എന്നാൽ പൊതുമേഖലാ സ്ഥാപനത്തിന്റെ കൈയ്യിലുള്ളത് വെറും 353 കോടി രൂപ മാത്രമാണ്. കെ എസ് ആർ ടി സി നൽകാമെന്നറിയിച്ച 356.65 കോടി രൂപ കൂടി വാങ്ങി ബാധ്യതകൾ തീർക്കണമെന്നും കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

By Divya