സൗദിഅറേബ്യ:
സൗദിയിലെ എയർപോർട്ടുകളിലും സിവിൽ ഏവിയേഷൻ മേഖലകളിലുമുള്ള 28 ഇനം തൊഴിലുകളിൽ സ്വദേശിവല്‍കരണം നടപ്പാക്കും. മൂന്നു വർഷം കൊണ്ടാകും സ്വദേശിവല്‍കരണം പൂർത്തിയാക്കുക. പൈലറ്റുമാരുടെ ജോലി മുതൽ ഗ്രൗണ്ട് ഹാന്‍ഡ്‍ലിങ് വിഭാഗത്തിലെ ഉയർന്ന തസ്തികൾ വരെ ഇതിൽ പെടും.സൗദി സിവിൽ ഏവിയേഷൻ അതോരിറ്റിയാണ് സ്വദേശിവല്‍കരണ വിവരങ്ങൾ അറിയിച്ചത്. മൂന്ന് വർഷത്തിനിടക്ക് 28 മേഖലകളിലെ പതിനായിരം ജോലികളിലാണ് സൗദി പൗരന്മാരെ നിയമിക്കുക.
പൈലറ്റ്, ഫ്ലൈറ്റ് അറ്റൻഡന്‍റ്, ഫ്ലൈറ്റ് കാറ്ററിങ്, തുടങ്ങി എയർ ട്രാൻസ്പോർട്ട് മേഖലയുമായി ബന്ധപ്പെട്ട ജോലികളെല്ലാം സൗദിവല്‍കരിക്കാനാണ് അതോരിറ്റിയുടെ നീക്കം. വിഷൻ 2030ന്‍റെ ഭാഗമായുള്ള സിവിൽ ഏവിയേഷൻ അതോരിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളുടെ ഭാഗമായാണ് നീക്കം.