Mon. Dec 23rd, 2024
CAR ACCIDENT

ചെന്നെെ:

അമിതവേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം. ചെന്നൈ സിറ്റി പൊലീസിന്‍റെ 13ാമത്​ ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ ബി രവീന്ദ്രന്‍ ‍(32), വി.കാര്‍ത്തിക് (34) എന്നിവരാണ് മരിച്ചത്. ചെവ്വാഴ്ച നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു.

പുലര്‍ച്ചെ കോയമ്പേടില്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് പോലീസുകാര്‍ അപകടത്തില്‍പ്പെട്ടത്. രവീന്ദ്രനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.

മൊഗപ്പൈർ ഈസ്റ്റിലെ ഡിഎവി സ്​കൂളിന്​ സമീപത്തുനിന്ന്​ വലത്തേക്ക്​ തിരിഞ്ഞ്​ ആമ്പത്തൂർ എസ്​റ്റേറ്റ്​ റോഡിലേക്ക്​ കയറിയ ബൈക്കിനെ എതിർവശത്തുനിന്ന്​ അതിവേഗത്തിൽ വന്ന ബിഎംഡബ്ല്യു കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മുകളിലേക്ക് ഉയര്‍ന്നുപൊങ്ങുകയും രണ്ടുപേരും തെറിച്ചുവീഴുകയും ചെയ്തു. രവീന്ദ്രന്‍ സംഭവസ്ഥലത്തും കാര്‍ത്തിക്ക് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.

ആഡംബര കാര്‍ ഓടിച്ച  അമൃതിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.വിദേശത്ത്​ കെമിക്കൽ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് അമൃത്.അമൃതിനൊപ്പം കാറിൽ നൊലമ്പൂര്‍ സ്വദേശി വരുണ്‍ ശേഖര്‍  കെ.കെ. നഗര്‍ സ്വദേശി രോഹിത് സൂര്യ എന്നിവരും ഉണ്ടായിരുന്നു. വരുണിന്‍റെ ഉടമസ്​ഥതയിലുള്ള കാറിൽ ഇവർ രോഹിത്തിന്‍റെ ജന്മദിനാഘോഷം കഴിഞ്ഞ്​ വരുമ്പോഴാണ് അപകടം.

https://www.youtube.com/watch?v=v4pQ4uPKQl8

 

By Binsha Das

Digital Journalist at Woke Malayalam