വാഷിങ്ടൻ:
അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനയിൽ ഉപരോധം. പട്ടികയില്‍ ട്രംപ് ഭരണകൂടത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക് പോംപെയോയും ഉൾപ്പെടുന്നു. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടെന്നതാണ് കാരണം. തീരുമാനത്തില്‍ ബൈഡന്‍ ഭരണകൂടം പ്രതിഷേധമറിയിച്ചു.
ചൈനയിൽ ഉയിഗുർ വംശജർക്കു നേരെ നടക്കുന്നത് വംശഹത്യയെന്ന് ട്രംപ് ഭരണകൂടം അധികാരത്തിൽ നിന്നൊഴിയാൻ മണിക്കൂറുകൾ ശേഷിക്കെ മൈക്ക് പോംപെയോ പ്രതികരിച്ചിരുന്നു