Sun. Apr 6th, 2025
Voters List
തിരുവനന്തപുരം:

 

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന്. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വരെ
പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും.80 വയസ്സിനു മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കും. ഇതിന്‍റെകൃത്യമായ മാനദണ്ഡവും ഇന്ന് മുഖ്യ
തിരഞ്ഞെടുപ്പ് ഓഫീസർ പ്രഖ്യാപിക്കും. കൊവിഡ് രോഗികളുടെ തപാൽ വോട്ടിനായുള്ള പ്രത്യേക മാനദണ്ഡം സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷമായിരിക്കും പ്രഖ്യാപനം.

By Divya