Sat. Nov 23rd, 2024
ദില്ലി:

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദേശ നിക്ഷേപ നയത്തില്‍ മാറ്റം വരുത്തുമെന്ന് സൂചന. നയത്തില്‍ മാറ്റം വരുത്തിയാല്‍ ഇ കൊമേഴ്‌സ് രംഗത്തെ വമ്പന്മാരായ ആമസോണിന് തിരിച്ചടിയായേക്കും.

രാജ്യത്തെ വ്യാപാരികള്‍ നിരന്തരം പരാതി ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഇ-കൊമേഴ്‌സ് രംഗത്ത് വമ്പന്‍ വിദേശ കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ കേന്ദ്രം ഒരുങ്ങുന്നത്. വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാല്‍ അനുവാദം നല്‍കില്ല. അവര്‍ക്ക് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലെ ഒരു പാലമായി മാത്രമേ പ്രവര്‍ത്തിക്കാനാവൂ

By Divya