Mon. Dec 23rd, 2024

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റനും ഓസ്ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കി. താരലേലത്തിന് മുന്നോടിയായാണ് നീക്കം. ഒരു ഐപിഎല്‍ ടീമിന്‍റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ സ്മിത്തിനെ റോയല്‍സ് ക്യാപ്റ്റനാക്കിയിരുന്നു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചും സ്മിത്ത് വിവാദത്തിലായിരുന്നു.

By Divya