ജിദ്ദ:
അഴിമതിക്കെതിരെ ശക്തവും കർശനവുമായ പോരാട്ടം തുടർന്ന് സൗദി ഭരണകൂടം. സാമ്പത്തിക ക്രമക്കേടും അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേർപ്പെട്ട നിരവധി പേർ പിടിയിലായി.
മുൻ ജഡ്ജിയും നിരവധി സർക്കാർ ഉദ്യോഗസ്ഥരും സർവിസിൽനിന്ന് വിരമിച്ചവരും വിദേശികളും പിടിയിലായവരിലുൾപ്പെടുംആരോഗ്യ മന്ത്രാലയത്തിലെ 24 ജീവനക്കാർ, കാലാവസ്ഥ വകുപ്പിലെ 15 ജീവനക്കാർ, മുനിസിപ്പൽ ഗ്രാമകാര്യാലയത്തിലെ 14 ജീവനക്കാർ, സർവകലാശാലയിലെ രണ്ട് ഫാക്കൽറ്റി അംഗങ്ങൾ, മെഡിക്കൽ മാലിന്യ സംസ്കരണ കമ്പനിയിലെ 16 ജീവനക്കാർ എന്നിവർ ദശലക്ഷക്കണത്തിന് റിയാലിെൻറ തട്ടിപ്പിൽ പങ്കാളികളെന്ന നിലയിലായത് പിടിയിലായത്.
യാത്രാ ടിക്കറ്റുകൾ, ഹോട്ടൽ റിസർവേഷനുകൾ, വ്യക്തിഗത ഉപയോഗത്തിന് കാറുകൾ എന്നിവ കൈക്കൂലിയായി കൈപ്പറ്റി, സ്വന്തം ബന്ധുക്കളെ ചട്ടം ലംഘിച്ച് കമ്പനികളിൽ നിയമിച്ചു തുടങ്ങിയവയാണ് ഇവർക്കെതിരായ കേസുകൾ