ദോഹ:
ഖത്തർ ഉപരോധം പിൻവലിച്ചതോടെ സൗദിയുമായുള്ള ഖത്തറിെൻറ വാണിജ്യബന്ധങ്ങൾ പൂർവസ്ഥിതിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം ഹമദ് തുറമുഖത്തുനിന്ന് ചരക്ക് വഹിച്ച കപ്പൽ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തെത്തി. 27 കണ്ടെയ്നറുകളാണ് കഴിഞ്ഞ ദിവസം ഖത്തറിൽനിന്ന് ദമ്മാമിലെത്തിയത്. വരുംദിവസങ്ങളിൽ ചരക്കുനീക്കം കൂടുതൽ സജീവമാകും. ജനുവരി അഞ്ചിന് സൗദിയിൽ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച് ജി സി സി രാജ്യങ്ങളും ഈജിപ്തും കരാറിൽ ഒപ്പുവെച്ചത്. തുടർന്ന് എല്ലാ രാജ്യങ്ങളും ഖത്തറി
നായി അതിർത്തികൾ തുറന്നിരുന്നു.