Thu. Dec 19th, 2024
തിരുവനന്തപുരം:

കിറ്റു കൊടുക്കലല്ല ദാരിദ്ര്യ നിർമ്മാർജ്ജനമെന്ന് ഇടതുസർക്കാരിനോട് ഉമ്മൻ ചാണ്ടി. കഴിഞ്ഞ യുഡിഎഫ് സർക്കാർ ആദ്യ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി മുഴുവൻ ബിപിഎൽ കുടുംങ്ങൾക്കും  ഭരണത്തിന്റെ തുടക്കം മുതൽ സൗജന്യമായി അരി വിതരണം ചെയ്തു. ഇടതുമുന്നണി സർക്കാർ സൗജന്യ അരി വിതരണം നിർത്തലാക്കി. എപിഎൽ കുടുംബങ്ങൾക്കു കേന്ദ്രസർക്കാർ നൽകുന്ന അരിയുടെ വിലയിൽ നിന്ന് ഇപ്പോൾ 2 രൂപ കൂട്ടിയാണ് ഇവിടെ വാങ്ങുന്നത്.

ലൈഫ് മിഷന്റെ പേരിൽ ഇടതുമുന്നണി സർക്കാർ 2 ലക്ഷം വീടു നിർമിച്ചപ്പോൾ യുഡിഎഫിന്റെ കാലഘട്ടത്തിൽ വിവിധ വകുപ്പുകളിലൂടെ 4,21,000 വീടുകളാണ് നിർമ്മിച്ചത്. കൊല്ലം, ആലപ്പുഴ ബൈപാസ് യാഥാർത്ഥ്യമായത് ചെലവിന്റെ പകുതി തുക യുഡിഎഫ് സർക്കാർ കെട്ടിവച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

By Divya