Mon. Dec 23rd, 2024
ദുബൈ:

കൊവിഡിനെതിരെ ശക്തമായ പ്രതിരോധമാണ് നടത്തുന്നതെന്ന് ദുബൈ ഭരണകൂടം അറിയിച്ചു. പ്രതിരോധ സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിച്ചുവരികയാണെന്നും ദുബൈ മീഡിയാ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ അറിയിക്കുന്നു. ദുബൈയിലെ കൊവിഡ് സാഹചര്യത്തെ സംബന്ധിച്ച് അസോസിയേറ്റഡ് പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം. 120 സെന്ററുകളിലായി വ്യാപക സൗജന്യ വാക്സിനേഷന്‍ ക്യാമ്പയിനാണ് ദുബൈയില്‍ നടക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഇതുവരെ ദുബൈയില്‍ 20 ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ആളുകളാണിത്. വാക്സിനേഷ്യന്‍ ക്യാമ്പയിന്‍ കൂടുതല്‍ വേഗത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അധികൃതര്‍.

By Divya