Mon. Dec 23rd, 2024
നാ​ഗ​ർ​കോ​വി​ൽ:

രാ​ജ്യ​ത്തെ പി​ന്നാ​ക്ക​ക്കാ​രു​​ൾ​പ്പെ​ടു​ന്ന എ​ല്ലാ വി​ഭാ​ഗം ഹി​ന്ദു​ക്ക​ളു​ടെ​യും സം​ര​ക്ഷ​ക​രാ​കാ​ൻ ബിജെപി​ക്ക്​ ക​ഴി​യില്ലെന്ന്​ ഡിഎംകെ നേ​താ​വ്​ ക​നി​മൊ​ഴി പറഞ്ഞു. ര​ണ്ടു ശ​ത​മാ​ന​മു​ള്ള ഒ​രു വി​ഭാ​ഗം ഹി​ന്ദു​ക്ക​ൾ​ക്കാ​യി മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ബിജെപി​ക്ക്​ ഒ​രി​ക്ക​ലും എ​ല്ലാ വി​ഭാ​ഗം ഹി​ന്ദു​ക്ക​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ, ഡിഎംകെ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന ഹി​ന്ദു​ക്ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യാ​ണ് ഇ​ത്രയും കാ​ലം പ്ര​വ​ർ​ത്തി​ച്ച​ത് -നാ​ഗ​ർ​കോ​വി​ലി​ൽ ഡിഎംകെ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ കനിമൊഴി പറഞ്ഞു.

സ്ത്രീകള്‍ക്ക് ഒറ്റയ്ക്കും സ്വതന്ത്രമായും സംസ്ഥാനത്ത് കഴിയാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും കനിമൊഴി പറഞ്ഞു.

By Divya