Sun. Feb 23rd, 2025
പാലക്കാട്:

വാളയാർ കേസിലെ പുനർവിചാരണ നടപടികൾ അൽപ്പ സമയത്തിനുള്ളിൽ ആരംഭിക്കും. കേസിലെ പ്രതികൾ പാലക്കാട് പോക്സോ കോടതിയിൽ ഹാജരായി. വി മധു, എം മധു, ഷിബു എന്നീ പ്രതികളാണ് എത്തിയത്. തുടരന്വേഷണം സംബന്ധിച്ച അപേക്ഷ സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസ് അൽപ്പസമയത്തിനകം പരിഗണിക്കും. വാളയാർ കേസില്‍ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്സോ കോടതിയില്‍ പുനര്‍ വിചാരണ നടപപടികളും നടക്കുന്നത്.

By Divya