Mon. Dec 23rd, 2024
കുവൈത്ത് സിറ്റി:

വാഹനത്തിന്റെ സ്‍പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവിനെ കുവൈത്ത് കസ്റ്റംസ് പിടികൂടി. അയല്‍രാജ്യത്തുനിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്നതിനിടെ നുവൈസീബ് ബോര്‍ഡര്‍ പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. 23 കിലോഗ്രാം ഹാഷിഷാണ് വാഹനത്തിലുണ്ടായിരുന്നത്. പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

By Divya