Mon. Dec 23rd, 2024
ന്യൂഡൽഹി:

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ്​ ചുമതല 50 വർഷത്തേക്ക്​ ​അദാനി ഗ്രൂപ്പ്​ ലിമിറ്റഡിന്​ കൈമാറി. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ അദാനി ഗ്രൂപ്പമായി ഒപ്പുവെച്ചെന്ന്​ എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു. എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്​ഥർ, അദാനി എന്‍റർപ്രൈസസ്​ തുടങ്ങിയവയുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ.

തിരുവനന്തപുരം വിമാനത്താവളത്തിന്​ പുറമെ ജയ്​പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന്​ കൈമാറിയിട്ടുണ്ട്​. വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന്​ കൈമാറിയതോടെ നടത്തിപ്പ്​ ചുമതല, വികസനം, പ്രവർത്തനം തുടങ്ങിയവ കമ്പനിയുടെ നേതൃത്വത്തിലാകും.

By Divya