Mon. Dec 23rd, 2024
കല്‍പ്പറ്റ:

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കല്പറ്റയില്‍ മത്സരിപ്പിക്കുന്നതിനായുള്ള കോണ്‍ഗ്രസ് നീക്കം യു ഡി എഫില് കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് നീങ്ങുന്നു. നേരത്തെ യു ഡി എഫ് മുന്നണിയുടെ ഭാഗമായിരുന്ന എൽ ജെ ഡി മത്സരിച്ചിരുന്ന സീറ്റായിരുന്നു കല്പറ്റ.

നിലവില്‍ എല്‍ ഡി മുന്നണി മാറി എല്‍ ഡി എഫിലെത്തിയതിനാല്‍ സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടിരുന്നു. പകരം ലീഗ് മത്സരിക്കുന്ന സമീപ മണ്ഡലമായ തിരുവമ്പാടി കോണ്‍ഗ്രസിന് നല്‍കാമെന്നും ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഈ ചര്‍ച്ചകള്‍ വിജയം കണ്ടില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കോണ്‍ഗ്രസിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ വിയോജിപ്പുമായി മുസ്‌ലിം ലീഗ് രംഗത്ത് വന്നിരിക്കുകയാണ്.

By Divya