Mon. Dec 23rd, 2024
ന്യൂദല്‍ഹി:

റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍.റേറ്റിങ്ങില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസില്‍ വിധി വരുംവരെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍ (ഐബിഎഫ്) റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണമെന്നാണ് എന്‍ബിഎ ആവശ്യപ്പെട്ടത്. കേസില്‍ കോടതിയുടെ തീര്‍പ്പുവരുംവരെ റിപബ്ലിക് ടിവിയുടെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്‍ (ഐബിഎഫ്) അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാര്‍ക് റേറ്റിങ് സംവിധാനത്തില്‍നിന്നും റിപബ്ലിക് ടിവിയെ ഒഴിവാക്കണമെന്നും എന്‍ബിഎ ആവശ്യപ്പെട്ടു.

By Divya