27 C
Kochi
Sunday, July 25, 2021
Home Tags Republic tv

Tag: republic tv

റിപ്പബ്ലിക് ടി വിയുടെ എല്ലാ തീരുമാനങ്ങളും തൻ്റെ അറിവോടെയല്ലെന്ന് അര്‍ണബ് ഗോസ്വാമി

മുംബൈ:റിപ്പബ്ലിക് ടിവിയുടെ എല്ലാ തീരുമാനങ്ങളും തന്റെ അറിവോടെയുള്ളതല്ലെന്ന് എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി. ചാനലിന് കീഴില്‍ 1100ഓളം ജീവനക്കാരുണ്ട്. കേസില്‍ അന്വേഷിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഡിസ്ട്രിബ്യൂഷന്‍ വിഭാഗം കൈക്കൊണ്ടതാണെന്നും എഡിറ്റോറിയല്‍ വിഭാഗത്തിന് പങ്കില്ലെന്നും അര്‍ണബ് പറയുന്നു.മുംബൈ പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് എഴുതി നല്‍കിയ മറുപടിയിലാണ് അര്‍ണബിന്റെ...

റിപബ്ലിക് ടിവിക്ക് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനിലെ അംഗത്വം നഷ്ടമായേക്കും; എന്‍ബിഎ

ന്യൂദല്‍ഹി:റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍.റേറ്റിങ്ങില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസില്‍ വിധി വരുംവരെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍ (ഐബിഎഫ്) റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണമെന്നാണ് എന്‍ബിഎ ആവശ്യപ്പെട്ടത്. കേസില്‍ കോടതിയുടെ തീര്‍പ്പുവരുംവരെ റിപബ്ലിക് ടിവിയുടെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്‍...
Republic TV CEO Vikas Khanchandani Arrested In Mumbai In Fake TV Ratings Scam

ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക്ക് ടിവി സിഇഓ അറസ്റ്റിൽ

മുംബൈ: വ്യാജ ടിആര്‍പി റേറ്റിങ് കേസില്‍ റിപ്പബ്ലിക്ക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനി മുംബൈയിൽ അറസ്റ്റിൽ. റിപ്പബ്ലിക്ക് ടിവി വിതരണ വിഭാഗം മേധാവി അടക്കം ഈ കേസില്‍ അറസ്റ്റിലാകുന്ന പതിമൂന്നാമത്തെ ആളാണ് വികാസ്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്ന വികാസിന്‍റെ ഹർജ്ജി നാളെ കേള്‍ക്കാനിരിക്കെയാണ് അറസ്റ്റ് നടക്കുന്നത്.ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിന്‍റെ തലവന്‍...
Supreme Court Hear Arnab Goswami's Bail plea ( Picture Credits: Facebook)

അർണബ് ഗോസ്വാമിയുടേത് തീവ്രവാദ കേസല്ല: സുപ്രീം കോടതി 

ന്യൂഡല്‍ഹി:റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടേത് തീവ്രവാദ കേസല്ലെന്ന് സുപ്രീം കോടതി. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ജാമ്യം നിഷേധിക്കാനാകില്ലെന്നും സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദമാക്കി. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇവിടെ മേൽക്കോടതിയുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഓര്‍മ്മിപ്പിച്ചു.ജാമ്യാപേക്ഷ തള്ളിയ ബോംബെ...
Republic TV Distribution Head Arrested In Mumbai In Television Ratings Case

റിപ്പബ്ലിക് ടിവി ഡിസ്ട്രിബ്യൂഷന്‍ മേധാവി അറസ്റ്റില്‍

മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങ് അറസ്റ്റില്‍. കേസില്‍ പന്ത്രണ്ടാം പ്രതിയാണ്  ഘനശ്യാം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2018-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റിലായത്.ആത്മഹത്യാ പ്രേരണക്കുറ്റം...
Arnab Goswami

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല

മുംബെെ:ആത്മഹത്യ പ്രേരണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. അധികാരപരിധി മറികടന്ന് ജാമ്യം നല്‍കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതിയെ മറികടന്ന് ഹെെക്കോടതി ജാമ്യം നല്‍കേണ്ട അസാമാന്യ സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.അര്‍ണബ് ഗോസ്വാമിക്ക് സെഷന്‍സ് കോടതിയെ...
Arnab Goswami to approach Bombay highcourt today

അർണബ് ഗോസ്വാമി ജാമ്യം തേടി ബോംബെ ഹൈക്കോടതിയിലേക്ക്

 മുംബൈ:ആത്മഹത്യ പ്രേരണ കുറ്റത്തിന് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി ജാമ്യം തേടി ഇന്ന് ബോംബൈ ഹൈക്കോടതിയെ സമീപിക്കും. വൈകീട്ട് മൂന്ന് മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കും. ഇന്നലെ അലിബാഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അർണബിനെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.വൈകീട്ട് 5 മണിക്ക് തുടങ്ങിയ വാദം രാത്രി...

മുംബെെ പൊലീസ് എത്ര വിളിച്ചിട്ടും കൂടെ പോയില്ല; അര്‍ണബിനെ വലിച്ചിഴയ്ക്കുന്ന വീഡിയോ വെെറല്‍

മുംബെെ:റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബെെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അര്‍ണബിന്‍റെ വീടിനുള്ളിലേക്ക് കടന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നിരവധി തവണ പൊലീസ് വാനിലേക്ക് കയറാനും സഹകരിക്കാനും ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് അത് വിസമ്മതിക്കുകായിരുന്നു. തുടര്‍ന്ന് മറ്റ് വഴികളില്ലാതായപ്പോഴാണ് സോഫയിലിരിക്കുന്ന അര്‍ണബിനെ ബലംപ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്നത്. ഈ ദൃശ്യങ്ങളാണ്...

അര്‍ണബ് ഗോസ്വാമിക്ക് സംരക്ഷണം നല്‍കി സുപ്രീംകോടതി 

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ടിവി ചാനലിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ രാജ്യമെങ്ങും കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്. അര്‍ണബിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ പരാതിയും ലഭിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് അര്‍ണബ് ഗോസ്വാമിക്ക്...

പാൽഗഡ് വിഷയം; അർണബ് ഗോസ്വാമി എഡിറ്റേഴ്സ് ഗിൽഡിൽ നിന്ന് രാജിവെച്ചു

ഡൽഹി:   പ്രമുഖ വാർത്താചാനൽ അവതാരകനും റിപ്പബ്ലിക് ടിവി സ്ഥാപകരിൽ ഒരാളുമായ അർണബ് ഗോസ്വാമി എഡിറ്റേഴ്സ് ഗിൽഡിൽ നിന്ന് രാജിവെച്ചു. മഹാരാഷ്ട്രയിലെ പാൽഗഡിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മാധ്യമങ്ങൾ നിശബ്ദത പാലിച്ചതിൽ പ്രതിഷേധസൂചകമായിട്ടാണ് അദ്ദേഹം എഡിറ്റേഴ്സ് ഗിൽഡിൽ നിന്ന് രാജിവെച്ചത്. റിപ്പബ്ലിക്ക് ടിവിയിലെ ചാനൽ ചർച്ച അവതരിപ്പിച്ചുകൊണ്ടിരിക്കവെയാണ് ഗോസ്വാമി തന്റെ രാജി...