Wed. Jan 22nd, 2025
Kulathupuzha shop owner damaged a car for parking before their entrance

 

കുളത്തൂപ്പുഴ:

വസ്ത്രവ്യാപാര സ്ഥാപനത്തിനുമുന്നിൽ വാഹനം നിർത്തിയിട്ട് കട മറച്ചെന്ന്‌ ആരോപിച്ച് കാർ തകർത്ത് കടയുടമയും പിതാവും. കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസിനുമുന്നിലെ പട്ടുവിള വസ്ത്രാലയത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് നേരെയായിരുന്നു അക്രമം. വണ്ടി ചവുട്ടിപ്പൊളിക്കുകയും ഡോർ വലിച്ചിലക്കാനുമുള്ള ശ്രമങ്ങളും നടന്നതായി വാഹന ഉടമയും ആലുവ മുനിസിപ്പൽ സെക്രട്ടറി കുളത്തൂപ്പുഴ സ്വദേശിയുമായ ഷിബു പറഞ്ഞു.

പാർക്കിങ്‌ നിയന്ത്രണമില്ലാത്ത സ്ഥലത്ത് ഷിബു വാഹനം നിർത്തിയിട്ട് സമീപത്തെ ബാങ്കിൽ പോയി. മടങ്ങിയെത്തിയപ്പോഴാണ് വ്യാപാരിയുടെ ആക്രമണം. സംഭവം വിവാദമായതോടെ ഒട്ടേറെപ്പേർ സമാന പരാതിയുമായി രംഗത്തുവന്നു. ഇതോടെ സംഘർഷാവസ്ഥയായി.

തുടർന്ന്‌ കുളത്തൂപ്പുഴ പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിക്കുകയും വാഹനം തകർത്തതിനു കേസെടുക്കുകയും ചെയ്തു. വാഹനം നിർത്തിയിടുന്നതു സംബന്ധിച്ച് വസ്ത്രവ്യാപാരി നിത്യവും നാട്ടുകാരോട് വഴക്കിടാറുണ്ടെന്ന് സമീപവാസികൾ പറയുന്നു.

https://www.youtube.com/watch?v=ABMEiK88_Tc

By Athira Sreekumar

Digital Journalist at Woke Malayalam