Thu. Jan 23rd, 2025
ന്യൂയോർക്ക്:

ജനുവരി 20ന് കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ അമേരിക്കയുടെ ചരിത്ര താളുകളിൽ തങ്ക ലിപികളാൽ പുതിയ അധ്യായം എഴുതിച്ചേർക്കപ്പെടുന്നുവെന്നു മാത്രമല്ല ഇന്ത്യൻ വംശജർക്കു അഭിമാന മുഹൂർത്തം കൂടി സമ്മാനിക്കുന്നു. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യക്കാരി, ആദ്യത്തെ കറുത്ത വർഗ്ഗക്കാരി, ആദ്യത്തെ ഇന്ത്യൻ- അമേരിക്കൻ വംശജ എന്നീ നേട്ടങ്ങളാണ് കമലാ ഹാരിസ് ഇതോടെ കൈവരികുന്നത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിന്നാലെ അമ്മയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ് കമലാ ഹാരിസ് രംഗത്തെത്തിയത്.

By Divya