Tue. May 20th, 2025
അബുദാബി:

യുഎഇയിൽ കൊവിഡ് വാക്സീൻ സ്വീകരിക്കാനുള്ള പ്രായപരിധി 16 വയസ്സാക്കി കുറച്ചെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. നേരത്തെ 18 വയസ്സായിരുന്നു. കൂടുതൽ പേർക്കു വാക്സീൻ ലഭ്യമാക്കി ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യം.ഇതിന്റെ ഭാഗമായി വിവിധ എമിറേറ്റുകളിൽ കൂടുതൽ വാക്സീൻ കേന്ദ്രങ്ങളും തുറന്നു. ഇനി 16 വയസ്സിനു മുകളിൽ ഉള്ള, മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്ക് വാക്സീൻ എടുക്കാം. 21 ദിവസത്തിനിടെ 2 ഡോസ് വാക്സീനാണ് നൽകുക.

By Divya